bird bird

ക്രിസ്തുവിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലാത്തവരുടെ പ്രശ്നം

ക്രിസ്തുവിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലാത്തവരുടെ  പ്രശ്നം

രക്ഷക്കും പാപമോചനത്തിനും നിത്യജീവനിലേക്കും ദൈവത്തിലേക്കുമുള്ള ഏക മാർഗ്ഗം യേശുവാണെന്ന് ആദ്യകാല ക്രിസ്ത്യാനികൾ പ്രസംഗിച്ചു.

എന്നാൽ, ഈ കാലഘട്ടത്തിൽ പലരും ഇത് അസ്വീകാര്യവും കോപജനകവുമാണെന്ന് കരുതുന്നു.

പക്ഷെ എന്തുകൊണ്ട്? യേശു മാത്രം ഏക വഴി എന്നത് സാധ്യമല്ലേ?

യേശു മാത്രമാണ് ഏക മാർഗ്ഗം എങ്കിൽ, അവനെക്കുറിച്ച് കേട്ടിട്ടില്ലാത്ത ആളുകളുടെ കാര്യമോ എന്ന് ചോദിച്ചാണ് പലരും ഇതിനെ എതിർക്കുന്നത്.

അവർക്ക് രക്ഷപെടാൻ അവസരമില്ലല്ലോ.

എന്നാൽ അവർക്ക് അവസരമുണ്ട്. ദൈവം അനീതി ചെയ്യുകയില്ല.

എല്ലാവരും രക്ഷിക്കപ്പെടണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ബൈബിൾ പറയുന്നു.

ക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവരെ അവർക്ക് അറിയാത്തതിന്റെ അടിസ്ഥാനത്തിൽ വിധിക്കുകയില്ല; അവർക്കറിയാവുന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ വിധിക്കുന്നത്.

ക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടില്ലാത്ത ആളുകൾക്ക് എന്താണ് അറിയാൻ കഴിയുക?

ദൈവം എല്ലായിടത്തുമുള്ള എല്ലാവർക്കും വെളിപ്പെടുത്തിയ രണ്ട് സത്യങ്ങളുണ്ട്.

ഒന്നാമതായി, ദൈവം ഉണ്ട് എന്നത്.

നമുക്ക് ചുറ്റുമുള്ള പ്രകൃതി നിരീക്ഷിക്കുന്നവർക്കെല്ലാം ഇത് അറിയാൻ കഴിയും.

രണ്ടാമതായി, ഒരു ധാർമ്മിക നിയമമുണ്ട് എന്നത്.

നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഉള്ള മനഃസാക്ഷിയിൽ നിന്ന് നമുക്ക് ഇത് അറിയുവാൻ കഴിയും.

നമുക്ക് ഓരോരുത്തർക്കും ശരിയും തെറ്റും സംബന്ധിച്ച് ധാർമ്മിക ബോധമുണ്ട്.

അതിനാൽ ക്രിസ്തുവിനെക്കുറിച്ച് ഒരിക്കലും കേൾക്കാത്തവർക്ക് പ്രകൃതിയിലൂടെയും മനസാക്ഷിയിലുടെയും നൽകപ്പെട്ടിട്ടുള്ള  വെളിച്ചത്തോട് പ്രതികരിക്കാൻ കഴിയും.

ദൈവത്തെക്കുറിച്ചുള്ള അവരുടെ അറിവിന്റെയും ധാർമ്മിക നിയമത്തിന്റെയും അടിസ്ഥാനത്തിൽ അവർക്ക് പാപമോചനത്തിനും പുതിയ ജീവിതത്തിനുമായി ദൈവത്തിലേക്ക് തിരിയാൻ കഴിയും.

ക്രിസ്തുവിന് മുമ്പ് ജീവിച്ചിരുന്ന ആളുകളെപ്പോലെ, ക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടില്ലെങ്കിലും ക്രിസ്തുവിലൂടെ അവർക്ക് രക്ഷ പ്രാപിക്കാൻ കഴിയും.

എന്നാൽ പ്രകൃതിയിലും മനഃസാക്ഷിയിലും  ദൈവം സ്വയം വെളിപ്പെടുത്തിയിട്ടും അതിനോട് പ്രതികരിക്കാത്ത ആളുകളുടെ കാര്യമോ?

ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തൽ നിരസിച്ചുകൊണ്ട് അവർ ദൈവത്തിൽ നിന്ന് സ്വയമേ വേർപെടുന്നു എന്നത്  ശരിയാണ്, അവരുടെ  ആഗ്രഹത്തിന് വിരുദ്ധമായി  വിശ്വസിക്കാൻ

 ദൈവം അവരെ നിർബന്ധിക്കുകയുമില്ല.


എന്നാൽ  ഒരുപക്ഷെ  അവർ ക്രിസ്തുവിനെക്കുറിച്ച്  കേട്ടിരുന്നുവെങ്കിൽ  ക്രിസ്തുവിൽ വിശ്വസിച്ചേനേ  !


അവർ ചരിത്രത്തിലെ തെറ്റായ സമയത്തും സ്ഥലത്തും ജനിച്ചു എന്നതിനാൽ നിർഭാഗ്യത്തിന്റെ  ഇരകളാണോ? അല്ല.

കാരണം ബൈബിൾ പറയുന്നതനുസരിച്ച്, മനുഷ്യർ ജനിക്കുന്ന സമയങ്ങളും സ്ഥലങ്ങളും യാദൃച്ഛികമല്ല.

മറിച്ച്, ഓരോ വ്യക്തിയും എവിടെ, എപ്പോൾ ജീവിക്കണം എന്ന് ദൈവം തീരുമാനിക്കുന്നു.
 

 അതിനാൽ, ക്രിസ്തുവിനെക്കുറിച്ച് കേട്ടാൽ വിശ്വസിക്കുന്ന ഏതൊരാളും, അവനെക്കുറിച്ച് കേൾക്കുന്ന ഒരു സ്ഥലത്തും, കാലഘട്ടത്തിലും സൃഷ്ടിക്കപ്പെടത്തക്കവണ്ണം ദൈവം ലോകത്തെ ക്രമീകരിച്ചിരിക്കാം. അതിനാൽ സ്ഥലകാലം കാരണം  യാദൃച്ഛികമായി ആരും നഷ്ടപ്പെടുന്നില്ല

രക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ ആഗ്രഹിച്ചേക്കാവുന്ന ഏതൊരാളും രക്ഷിക്കപെടുക തന്നെ ചെയ്യും.


നമ്മുടെ നിത്യ  വിധി യഥാർത്ഥത്തിൽ നമ്മുടെ കൈകളിലാണ്.

അപ്പോൾ നിങ്ങളുടെ കാര്യം എങ്ങനെ?

ഭൂതലത്തില്‍ എങ്ങും കുടിയിരിപ്പാന്‍ അവന്‍... മനുഷ്യജാതിയെയൊക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവര്‍ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവച്ച് അവനെ അന്വേഷിക്കേണ്ടതിനുതന്നെ. അവന്‍ നമ്മില്‍ ആര്‍ക്കും അകന്നിരിക്കുന്നവനല്ലതാനും.