bird bird

കലാം പ്രപഞ്ചശാസ്ത്ര വാദം

ദൈവം ഉണ്ടോ, അതോ ഈ ഭൗതിക പ്രപഞ്ചം മാത്രമാണോ ആകെ ഉള്ളതും ഉണ്ടായിരുന്നതും, ഉണ്ടാകാൻ പോകുന്നതും?

ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിനുള്ള ഒരു സമീപനം പ്രപഞ്ചശാസ്ത്ര വാദമാണ്. അത് ഇങ്ങനെ ആണ്.

അസ്തിത്വത്തിനു ആരംഭമുള്ള ഏതിനും ഒരു കാരണമുണ്ട്

പ്രപഞ്ചത്തിന്റെ അസ്തിത്വത്തിനു ആരംഭമുണ്ട്

അതിനാൽ, പ്രപഞ്ചത്തിന് ഒരു കാരണമുണ്ട്.

ആദ്യത്തെ പ്രസ്താവന ശരിയാണോ? നമുക്ക് നോക്കാം.

ഒരു കാരണവുമില്ലാതെ എന്തെങ്കിലും അസ്തിത്വത്തിലേക്ക് വരുമെന്ന് വിശ്വസിക്കുന്നത് ജാലവിദ്യയിൽ വിശ്വസിക്കുന്നതിനേക്കാൾ യുക്തിഹീനമാണ്.

ജാലവിദ്യയിൽ കുറഞ്ഞത് ഒരു തൊപ്പിയും മാന്ത്രികനുമെങ്കിലും ഉണ്ട്.

അതുപോലെ, ഒന്നുമില്ലായിമയിൽ നിന്ന് എന്തിനെങ്കിലും അസ്തിത്വത്തിലേക്ക് വരുവാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് എല്ലായ്പ്പോഴും അത് സംഭവിക്കുന്നത് നമ്മൾ കാണുന്നില്ല?

ദൈനംദിന അനുഭവവും ശാസ്ത്രീയ തെളിവുകളും നമ്മുടെ ആദ്യത്തെ പ്രസ്താവന ശരിയെന്നു സ്ഥിരീകരിക്കുന്നു.

എന്തിന്റെയെങ്കിലും അസ്തിത്വത്തിനു ആരംഭമുണ്ടെങ്കിൽ, അതിന് ഒരു കാരണം ഉണ്ടായിരിക്കണം.

എന്നാൽ നമ്മുടെ രണ്ടാമത്തെ പ്രസ്താവനയോ? പ്രപഞ്ചം ഒരിക്കൽ ആരംഭിച്ചതാണോ അതോ എല്ലായ്പ്പോഴും ഉണ്ടായിരുന്നുവോ?

പ്രപഞ്ചം എക്കാലവും ഇവിടെ ഉണ്ടായിരുന്നുവെന്ന് നിരീശ്വരവാദികൾ സാധാരണ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം ഉണ്ട്, അത്രമാത്രം.

എന്നാൽ നമ്മുക്കാദ്യം താപയാന്ത്രികശാസ്ത്രത്തിന്റെ രണ്ടാമത്തെ നിയമം പരിശോധിക്കാം.

പ്രപഞ്ചത്തിന്റെ ഉപയോഗയോഗ്യമായ ഊർജം പതുക്കെ തീർന്നുകൊണ്ടിരിക്കുകയാണ് എന്ന് ഇത് നമ്മളോട് പറയുന്നു. അതാണ് പോയിന്റ്.

പ്രപഞ്ചം ഒരു ആരംഭമില്ലാതെ എക്കാലവും ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ, ഉപയോഗയോഗ്യമായ ഊർജം ഇതിനകം തീർന്നുപോകുമായിരുന്നു.

ഈ രണ്ടാം നിയമം നിശ്ചിതമായ ആരംഭമുള്ള ഒരു പ്രപഞ്ചത്തിലേക്ക് വിരൽ ചൂണ്ടുന്നു.

ശ്രദ്ധേയമായ ശാസ്ത്രീയ കണ്ടെത്തലുകൾ ഇത് വീണ്ടും സ്ഥിരീകരിക്കുന്നു.

1915-ൽ ആൽബർട്ട് ഐൻ‌സ്റ്റൈൻ തന്റെ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചു.

പ്രപഞ്ചത്തിന്റെ ഭൂതകാല ചരിത്രത്തെക്കുറിച്ച് ആദ്യമായി അർത്ഥപൂർവ്വം സംസാരിക്കാൻ ഇത് നമ്മെ അനുവദിച്ചു.

പിന്നീട് അലക്സാണ്ടർ ഫ്രീഡ്‌മാൻ, ജോർജസ് ലെമട്രെ എന്നിവർ ഐൻസ്റ്റീന്റെ സമവാക്യങ്ങൾ ഉപയോഗിച്ച് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രവചിച്ചു.

1929-ൽ എഡ്വിൻ ഹബിൾ വിദൂര താരാപഥങ്ങളിൽ നിന്നുള്ള വെളിച്ചത്തിന്റെ റെഡ്‌ഷിഫ്ട് അളന്നു.

ഈ അനുഭവവേദ്യമായ തെളിവ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് മാത്രമല്ല, ഭൂതകാലത്തിന്റെ നിശ്ചിതമായ ഒരു പോയിന്റിൽ അതിന്റെ അസ്തിത്വം ആരംഭിച്ചതായും സ്ഥിരീകരിച്ചു.

ചിന്തിക്കാൻ കഴിയാത്ത ഒരു ബൃഹത്തായ കണ്ടെത്തലായിരുന്നു അത്.

എന്നിരുന്നാലും, എല്ലാവരും നിശ്ചിത ഭൂതകാലമുള്ള ഒരു പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നില്ല, അതിനാൽ അധികം താമസിയാതെ തന്നെ ബദൽ മോഡലുകൾ നിലവിൽവന്നു.

എന്നാൽ ഓരോന്നായി, ഈ മോഡലുകൾ കാലത്തിന്റെ പരീക്ഷയിൽ പരാജയപ്പെട്ടു.

അടുത്തിടെ പ്രമുഖ പ്രപഞ്ച ശാസ്ത്രജ്ഞരായ അരവിന്ദ് ബോർഡെ, അലൻ ഗുത്ത്, അലക്സാണ്ടർ വിലെൻകിൻ എന്നിവർ, അതിന്റെ ചരിത്രത്തിലുടനീളം ശരാശരി വികസിച്ചുകൊണ്ടിരിക്കുന്ന ഏതൊരു പ്രപഞ്ചത്തിനും അനന്തമായ ഭൂതകാലം ഉണ്ടായിരിക്കില്ല, എന്നാൽ ഒരു സമ്പൂർണ്ണ തുടക്കം ഉണ്ടായിരിക്കണം എന്ന് തെളിയിച്ചു.

ഇത് സമാന്തര പ്രപഞ്ചങ്ങൾക്കും  ബാധകമാണ്, അങ്ങനെ ഒന്നുണ്ടെങ്കിൽ.

അനന്ത ഭൂതകാലമുള്ള ഒരു പ്രപഞ്ചത്തിന് പിന്നിൽ ശാസ്ത്രജ്ഞർക്ക് ഇനിയും ഒളിക്കാൻ കഴിയില്ല എന്നാണ് ഇതിനർത്ഥം.

മറ്റൊരു വഴിയുമില്ല, ഒരു പ്രപഞ്ചാരംഭം അവർ അഭിമുഖീകരിക്കേണ്ടതുണ്ട്.

മതിയായ ഏതൊരു മോഡലിനും സ്റ്റാൻഡേർഡ് മോഡലിനെപ്പോലെ ഒരു ആരംഭം ഉണ്ടായിരിക്കണം.

പ്രപഞ്ചശാസ്ത്ര വാദത്തിന്റെ രണ്ട് പ്രസ്താവനകളും തികച്ചും വിശ്വസനീയമാണ്.

അങ്ങനെയെങ്കിൽ നിഗമനവും ശരിയാണ്; പ്രപഞ്ചത്തിന് ഒരു കാരണമുണ്ട്.

പ്രപഞ്ചത്തിന് സ്വയം കാരണമാകാൻ കഴിയാത്തതിനാൽ, അതിന്റെ കാരണം സ്ഥല-കാല പ്രപഞ്ചത്തിനപ്പുറമായിരിക്കണം.

അത് സ്ഥലരഹിതവും, കാലരഹിതവും, അസംഗതവും, ആരംഭമില്ലാത്തതും ഊഹിക്കാനാവാത്തവിധം ശക്തവുമായിരിക്കണം, ദൈവത്തെപ്പോലെ.

ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നത് തികച്ചും ന്യായമാണെന്ന് പ്രപഞ്ചശാസ്ത്ര വാദം തെളിയിക്കുന്നു.