bird bird

ജീവിതത്തിനു അർത്ഥമുണ്ടോ?


എനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ടോ എന്ന് ആരും എന്നോട് ചോദിച്ചിട്ടില്ല. പെട്ടെന്ന് ഒരു ദിവസം ദേ നിങ്ങൾ ഇവിടെ ഉണ്ട്, ഞാൻ എന്തിനാണ് ഇവിടെയെന്ന് നിങ്ങൾ സ്വയം ചിന്തിക്കുന്നു. ശരി, താങ്കൾ എന്ത് കരുതുന്നു? നാം ഇവിടെ ഉണ്ടായിരിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ? നമ്മുടെ ജീവിതത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ?

അത് ഒരു വസ്തുതയെ ആശ്രയിച്ചിരിക്കും 

എന്താണത്?

ദൈവം ഉണ്ടോ ഇല്ലയോ എന്നതിനെ

അല്ല ഒരു നിമിഷം, ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തതിനാൽ എന്റെ ജീവിതത്തിന് പ്രസക്തിയില്ല എന്നാണോ താങ്കൾ പറയുന്നത്?

ഒരിക്കലുമല്ല. ദൈവം ഇല്ല എങ്കിൽ നിങ്ങൾ എന്ത് വിശ്വസിച്ചാലും ജീവിതത്തിന് വസ്തുനിഷ്ഠമായ അർത്ഥമോ മൂല്യമോ ലക്ഷ്യമോ ഇല്ല എന്നാണ് ഞാൻ പറയുന്നത്. പല നിരീശ്വരവാദികളും ഇത് തിരിച്ചറിയുന്നു. നിരീശ്വരവാദം യഥാർത്ഥമാണെങ്കിൽ ജീവിതം അസംബന്ധമാണ്.

ശരി, എന്തുകൊണ്ടാണ് അവർ അങ്ങനെ ചിന്തിക്കുന്നത്?

ആദ്യമായി, ദൈവം ഇല്ലെങ്കിൽ ഭൗതീക പ്രപഞ്ചം മാത്രമാണുള്ളത്, അതിനർത്ഥം നിങ്ങളും ഞാനും പ്രകൃതിയുടെ ആകസ്മിക ഉപോൽപ്പന്നങ്ങൾ മാത്രമാണ്.

 ശരി, അതുകൊണ്ട്?

അതിനർ‌ത്ഥം നമ്മൾ മനപൂർ‌വ്വം രൂപകൽപ്പന ചെയ്യപ്പെട്ടവരല്ല, അതിനാൽ‌ നാം ഇവിടെ ഉണ്ടായിരിക്കുന്നതിന് ഒരു ഉദ്ദേശ്യവുമില്ല.

ഓഹോ!

ഇനിയും വഷളാണ് കാര്യങ്ങൾ. ദൈവം ഇല്ലെങ്കിൽ ധാർമ്മിക മൂല്യത്തിനു പരമമായ ഒരു മാനദണ്‌ഡം ഇല്ല. നിരീശ്വരവാദിയായ റിച്ചാർഡ് ഡോക്കിൻസിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ. ഭൗതിക പ്രപഞ്ചത്തിൽ അടിസ്ഥാനപരമായി രൂപകൽപ്പനയോ ഉദ്ദേശ്യമോ തിന്മയോ നന്മയോ ഇല്ല, അർത്ഥശൂന്യമായ നിസ്സംഗത മാത്രം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അപ്പോൾ നിങ്ങൾ പറയുന്നത് നിരീശ്വരവാദികൾക്ക് നല്ല വ്യക്തികളാകാൻ കഴിയില്ലന്നാണോ?

അല്ല ഞാൻ അങ്ങനെയല്ല പറയുന്നത്. പല നിരീശ്വരവാദികളും നല്ല ജീവിതം നയിക്കുന്നവരാണ്. ഞാൻ പറയുന്നത്, നിരീശ്വരവാദം ഏതെങ്കിലും പ്രത്യേക പ്രവൃത്തിയെ നല്ലതോ തിന്മയോ ആയി കാണുന്നതിന് വസ്തുനിഷ്ഠമായ ഒരു  അടിസ്ഥാനം നൽകുന്നതിൽ പരാജയപ്പെടുന്നു എന്നാണ്.

ഓ എന്താ ഈ പറയുന്നത്! ദശലക്ഷക്കണക്കിന് വർഷത്തെ സാമൂഹ്യ ജീവശാസ്ത്ര പരിണാമത്തിനുശേഷം മനുഷ്യർ ഒരു ധാർമ്മികത വളർത്തിയെടുത്തിട്ടുണ്ട്. വിശക്കുന്ന ഒരു കുട്ടിയെ പോറ്റുന്നത് നല്ലതാണെന്നും വിനോദത്തിനായി ആരെയെങ്കിലും പീഡിപ്പിക്കുന്നത് നല്ലതല്ലെന്നും നമുക്കെല്ലാവർക്കും അറിയാം.

തീർച്ചയായും, എന്നാൽ അതുതന്നെയാണ് നിരീശ്വരവാദത്തിന് വിശദീകരിക്കാൻ കഴിയാത്തത്. ദൈവമില്ലെങ്കിൽ, ശരിയും തെറ്റും എന്ന് നാം കരുതുന്നത് പരിണാമത്തിന്റെ യാദൃശ്ചിക ഫലമോ മാനുഷിക സാമൂഹിക സമ്പ്രദായമോ മാത്രമായിരിക്കും.

അതുകൊണ്ടെന്താ? എനിക്ക് അതുമതി.

ശരിക്കും?! പരിണാമം ധാർമ്മികതയെ അല്ല, അനുയോജ്യമായതിന്റെ അതിജീവനത്തെയാണ് കുറിക്കുന്നത്. സാമൂഹിക സമ്പ്രദായം കൊണ്ട് അർത്ഥമാക്കുന്നത് വംശീയ അസഹിഷ്ണതയും ക്രൂരതയും ഒന്നും ശരിക്കും തെറ്റല്ല, അവക്ക് ജനസമ്മതിയില്ലെന്ന് മാത്രമാണ്.

ശരി, അപ്പോൾ നിരീശ്വരവാദികൾ ശരിക്കും തെറ്റിനും ഒരു വസ്തുനിഷ്ഠമായ മാനദണ്ഡം കൊണ്ടുവരേണ്ടതുണ്ട്. ഇതൊന്നു ശ്രദ്ധിക്കൂ: ഒരു പ്രവൃത്തി മനുഷ്യന്റെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നുവെങ്കിൽ അത് വസ്തുനിഷ്ഠമായി നല്ലതാണെന്നും  അല്ലെങ്കിൽ അത് വസ്തുനിഷ്ഠമായി തിന്മയാണെന്നും നമുക്ക് പറയാൻ കഴിയും.

എന്നാൽ മനുഷ്യന്റെ അഭിവൃദ്ധി നല്ലതാണെന്ന് എന്തുകൊണ്ട് കരുതണം? നിങ്ങൾ വർഗകേന്ദ്രികൃതം ആകുകയല്ലേ? പകരം എലികളുടെയോ കാബേജുകളുടെയോ അഭിവൃദ്ധിയെ എന്തുകൊണ്ട് അടിസ്ഥാനമാക്കുന്നില്ല?

ശരി ... 

കൂടാതെ എന്താണ് മനുഷ്യന്റെ അഭിവൃദ്ധിക്ക് കരണമാകുക എന്ന്  ആരാണ് തീരുമാനിക്കുക? ദശലക്ഷക്കണക്കിനു ജൂതന്മാരെ  കൊല്ലുന്നതു മനുഷ്യന്റെ അഭിവൃദ്ധയ്ക്ക് കാരണം ആകും എന്നാണ് ഹിറ്റ്ലർ വിശ്വസിച്ചത്, പാവപെട്ട ആളുകളെ നിർബന്ധിച്ച് വന്ധ്യംകരണം ചെയ്യുന്നത് മനുഷ്യന്റെ അഭിവൃദ്ധിക്ക് കാരണമാകുമെന്ന് മാർഗരറ്റ് സാങ്കർ കരുതി. കൈ നീൽസൺ ചൂണ്ടിക്കാണിക്കുന്നതുപോലെ, വെറും പ്രായോഗികത മാത്രം നിങ്ങളെ ധാർമ്മികതയിലേക്ക് കൊണ്ടുപോകില്ല. അതിനാൽ നിരീശ്വരവാദം ശരിയാണെങ്കിൽ, ഒരു രീതിയിൽ പെരുമാറുന്നത് മറ്റേതെങ്കിലും രീതിയിൽ പെരുമാറുന്നതിനേക്കാൾ മോശമാണെന്ന് പറയാൻ ന്യായമായ അടിസ്ഥാനമില്ല, അതിനാൽ നിങ്ങൾ എങ്ങനെ ജീവിക്കുന്നവരായാലും നിങ്ങളുടെ ദൈനംദിന തിരഞ്ഞെടുപ്പുകൾ അർത്ഥശൂന്യമാണ്. 

അത് നിരാശാജനകമാണ്. 

അപ്പോൾ ദൈവമില്ലെങ്കിൽ നിങ്ങൾ മരിക്കുമ്പോൾ എന്തുസംഭവിക്കും? 

ഉം...ഒന്നുമില്ല. നിങ്ങൾ ഇല്ലാതെ ആകും അത്ര തന്നെ 

ശരി. ഒരാൾ ദയനിറഞ്ഞ ഉദാരവും വിചാരമുള്ളതുമായ ജീവിതം നയിക്കുന്നു.
മറ്റൊരാൾ ഭയങ്കരവും അക്രമാസക്തവുമായ സ്വാർത്ഥ ജീവിതം നയിക്കുന്നു. എന്നാൽ അത് അപ്രസക്തമാണ്! ഈ രണ്ടു പേരുടെ കാര്യത്തിലും ഒടുവിൽ ഫലം ഒന്നുതന്നെയാണ്: ഒന്നുമില്ലായ്മ. അതിനാൽ അവരുടെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾക്ക് എങ്ങനെ വസ്തുനിഷ്ട്ടമായ അർത്ഥം ഉണ്ടാകും? 

ഞാൻ ക്യാൻസറിനുള്ള ഒരു പരിഹാരം കണ്ടെത്തുകയോ അല്ലെങ്കിൽ ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കുകയോ ചെയ്യുന്നത് തീർച്ചയായും അർത്ഥവത്താണ്.

ഞാൻ പൂർണ്ണമായും യോജിക്കുന്നു! എന്നാൽ അത് എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കാൻ നിരീശ്വരവാദത്തിന് കഴിയില്ല! ക്രമേണ പ്രപഞ്ചവും അതിനോടൊപ്പമുള്ള മനുഷ്യരാശിയും നശിച്ചുപോകുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. അതിനാൽ എല്ലാം വെറുതെയാകുന്നു. അതുകൊണ്ടാണ് നിരീശ്വരവാദിയായ ബെർട്രാൻഡ് റസ്സൽ പറയുന്നത് “നാം നമ്മുടെ ജീവിതം കെട്ടിപ്പടുക്കേണ്ടത് നിരാശയുടെ ഉറച്ച അടിത്തറയിൽ ആണ്” എന്ന്.

ഓ വേണ്ടായേ...! സന്തോഷകരമായ ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 

നിങ്ങൾ ഒറ്റയ്ക്കല്ല. ഓരോ നിരീശ്വരവാദിയും തിരഞ്ഞെടുക്കേണ്ട ഒന്നുണ്ട്, ഒന്നുങ്കിൽ സന്തുഷ്ടനായിരിക്കുക അല്ലെങ്കിൽ സ്ഥിരത പുലർത്തുക. നിങ്ങൾ നിരീശ്വരവാദിയാണെന്ന് ലോകത്തോട്  മുഴുവൻ പറയാൻ കഴിയും, എന്നാൽ നിങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു നിരീശ്വരവാദിയെപോലെ  ജീവിക്കാൻ കഴിയില്ല. 

ശരി, നിങ്ങൾ ഒരു ക്രിസ്ത്യാനിയാണ്, നിങ്ങളുടെ ദൈവം ഉണ്ടെങ്കിൽ, അത് എങ്ങനെ എന്തെങ്കിലും മാറ്റം വരുത്തും ?

ക്രിസ്തുമതം സത്യമാണെങ്കിൽ നമ്മൾ ഓരോരുത്തരും ഇവിടെ ഒരു കാരണത്താലാണ്, ജീവിതം കല്ലറയിൽ അവസാനിക്കുന്നില്ല, ദൈവമാണ്  നന്മയുടെ സമ്പൂർണ്ണ മാനദണ്ഡം. അവൻ നിങ്ങളെ അറിയുന്നു, അവൻ നിങ്ങളെ സ്നേഹിക്കുന്നു, അവൻ മനപൂർവ്വം നിങ്ങളെ സൃഷ്ടിച്ചു, അതിനാൽ ആത്യന്തികമായി  നിങ്ങളുടെ ജീവിതത്തിന് വാസ്തവമായ  അർത്ഥവും മൂല്യവും ഉദ്ദേശവും ഉണ്ട്. അതിനർത്ഥം നിങ്ങൾക്ക് സന്തോഷകരവും സ്ഥിരതയുമുള്ള ഒരു ജീവിതം നയിക്കാൻ കഴിയും. 

എന്നാൽ ക്രിസ്തുമതം ശരിയാണെന്ന് ഇത് തെളിയിക്കുന്നില്ല. 

സമ്മതിച്ചു. ക്രിസ്ത്യാനികൾക്ക്  സന്തോഷത്തോടെയും സ്ഥിരതയോടെയും ജീവിക്കാൻ സാധ്യമാണെന്ന് മാത്രമാണ് ഞാൻ ചൂണ്ടിക്കാണിച്ചത് . നിരീശ്വരവാദികൾക്ക് അത് സാധ്യമല്ല. അപ്പോൾ നിങ്ങൾ എന്താണ് തിരഞ്ഞെടുക്കാൻ പോകുന്നത്?