bird bird

പ്രപഞ്ചത്തിന്റെ സൂക്ഷ്മ ക്രമീകരണം

പ്രപഞ്ചത്തിന്റെ സൂക്ഷ്മ ക്രമീകരണം

താരാപഥങ്ങളും നക്ഷത്രങ്ങളും മുതൽ ആറ്റങ്ങളും ഉപകണികകളും വരെ, നമ്മുടെ പ്രപഞ്ചത്തിന്റെ ഘടന നിർണ്ണയിക്കുന്നത് ഈ സംഖ്യകളാണ്.

ഇവയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്ഥിരാങ്കങ്ങളും അളവുകളും .

ഈ സംഖ്യകളെല്ലാം അതിശയകരമായി ഒരു കൃത്യമായ മൂല്യത്തിലേക്ക് ശ്രദ്ധാപൂർവ്വം ഡയൽ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന തിരിച്ചറിവിലാണ് ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്, ഈ മൂല്യങ്ങളുടെ, ജീവൻ അനുവദിക്കുന്ന പരിധി വളരെ നേരിയതാണ്.

ഈ സംഖ്യകളിലേതെങ്കിലും ഒരു തലനാരിഴക്ക്  പോലും മാറിയിരുന്നെങ്കിൽ, ഒരു  തരത്തിലുമുള്ള  ഭൗതീകവും, സംവേദനാത്മകവുമായ ജീവൻ എവിടെയും നിലനിൽക്കുമായിരുന്നില്ല

നക്ഷത്രങ്ങളോ ജീവനോ ഗ്രഹങ്ങളോ രസതന്ത്രമോ ഒന്നും ഉണ്ടായിരുന്നിരിക്കയില്ല.

ഉദാഹരണത്തിന് ഗുരുത്വാകർഷണം പരിഗണിക്കുക. ഗുരുത്വാകർഷണബലം നിർണ്ണയിക്കുന്നത് ഗുരുത്വാകർഷണ സ്ഥിരാങ്കമാണ്.

ഈ സ്ഥിരാങ്കം പത്തു കൃതി അറുപതു ഭാഗങ്ങളിൽ ഒന്ന് വത്യാസപ്പെട്ടിരുന്നുവെങ്കിൽ നമ്മളാരും  ഉണ്ടായിരിക്കുകയില്ല

ജീവൻ  അനുവദിക്കുന്ന ഈ ശ്രേണി എത്രത്തോളം നേരിയതാണെന്ന്  മനസിലാക്കാൻ, ഒരു ഡയൽ പത്തു കൃതി അറുപതു ഭാഗങ്ങളായി വിഭജിക്കുക.

ഇത് ഡയലിലെ എത്ര ചെറിയ പോയിന്റുകളാണെന്നറിയാൻ, നിങ്ങളുടെ ശരീരത്തിലെ കോശങ്ങളുടെ എണ്ണവുമായി അല്ലെങ്കിൽ സമയം ആരംഭിച്ചതിനുശേഷമുള്ള സെക്കന്റുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുക.

ഗുരുത്വാകർഷണ സ്ഥിരാങ്കം  ഇത്രെയും ചെറിയ തോതിൽ  വെത്യസ്തമായിരുന്നെകിൽ, പ്രപഞ്ചം അതിവേഗത്തിൽ വികസിക്കുകയും നേർത്തതാകുകയും ചെയ്തേനേ, ആയതിനാൽ നക്ഷത്രങ്ങൾ ഉളവാകാനും  ജീവജാലങ്ങൾ  നിലനിൽക്കാനും കഴിയുമായിരുന്നില്ല, അല്ലെങ്കിൽ അത് സ്വയം തകർന്നടിയുമായിരുന്നു. ഫലം ഒന്ന് തന്നെ: നക്ഷത്രങ്ങളില്ല, ഗ്രഹങ്ങളില്ല, ജീവൻ ഇല്ല.

അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ വികാസ നിരക്ക് പരിഗണിക്കുക. ഇത് നിയന്ത്രിക്കുന്നത് പ്രപഞ്ചശാസ്ത്ര  സ്ഥിരാങ്കമാണ്.

അതിന്റെ മൂല്യത്തിൽ പത്ത് കൃതി നൂറ്റിരുപതു് ഭാഗങ്ങളിൽ ഒരു ഭാഗത്തിനെങ്കിലും മാറ്റം വന്നാൽ പ്രപഞ്ചം വളരെ വേഗത്തിലോ വളരെ സാവധാനത്തിലോ വികസിക്കാൻ കാരണമാകും.

ഏതായിരുന്നാലും പ്രപഞ്ചം വീണ്ടും ജീവൻ വിലക്കുന്നതായിരിക്കും. 

സൂക്ഷ്മ ക്രമീകരണത്തിന്റെ മറ്റൊരു ഉദാഹരണം: ആദ്യകാല പ്രപഞ്ചത്തിന്റെ പിണ്ഡവും ഊർജ്ജവും ചിന്തിക്കാൻ കഴിയാത്തവണ്ണം പത്ത് കൃതി പത്ത് കൃതി നൂറ്റിരുപത്തിമൂന്ന്‌ ഭാഗങ്ങളിൽ ഒരു ഭാഗം എന്ന കൃത്യതയോടെ തുല്ല്യമായി വിതരണം ചെയ്യപ്പെട്ടിരുന്നില്ലെങ്കിൽ, പ്രപഞ്ചം എല്ലാത്തരത്തിലുമുള്ള  ജീവജാലങ്ങൾക്കും  വിരോധമായിരുന്നേനെ.

നമ്മുടെ പ്രപഞ്ചം ഭൗതികവും, സംവേദനാത്മകവുമായ ജീവൻ  അനുവദിക്കുന്നതിന്റെ കാരണം ഇവയും മറ്റ് പല സംഖ്യകളും സ്വതന്ത്രമായി ഒരു ക്ഷൗരക്കത്തിയുടെ മുനക്ക് എന്നപോലെ അതിശയകരമാംവിധം ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയാണ്.

ഭൗതികശാസ്ത്രജ്ഞർ എവിടെ നോക്കിയാലും സൂക്ഷ്മ ക്രമീകരണത്തിന്റെ  ഉദാഹരണങ്ങൾ അവർ കാണുന്നു.

ശ്രദ്ധേയമായ വസ്തുത, ഈ സംഖ്യകളുടെ മൂല്യങ്ങൾ

ജീവജാലങ്ങളുടെ വളർച്ച  സാധ്യമാക്കുന്നതിനു ക്രമീകരിച്ചിരിക്കുന്നതായി കാണുവാൻ കഴിയും എന്നതാണ്.

പ്രപഞ്ചത്തിന്റെ സവിശേഷതകൾ ആശ്ചര്യപ്പെടുത്തുന്നില്ലെന്നു ആരെങ്കിലും അവകാശപ്പെടുകയാണെങ്കിൽ, അയാൾ തന്റെ തല മണലിൽ പൂഴ്ത്തുകയാണ്.

ഈ സവിശേഷതകൾ ആശ്ചര്യകരവും സംഭവിക്കാൻ സാധ്യതകുറവുള്ളതുമാണ്.

ആശ്ചര്യപ്പെടുത്തുന്ന ഈ പ്രതിഭാസത്തിന് ഏറ്റവും മികച്ച വിശദീകരണം എന്താണ്? മൂന്ന് സാധ്യതകൾ ഉണ്ട്.

പ്രപഞ്ചത്തിന്റെ സൂക്ഷ്മ ക്രമീകരണത്തിന്റെ കാരണം ഒന്നുങ്കിൽ ഭൗതീക അനിവാര്യത അല്ലെങ്കിൽ ആകസ്‌മികത അല്ലെങ്കിൽ രൂപകൽപ്പന.

ഈ സാധ്യതകളിൽ ഏറ്റവും വിശ്വസനീയമായത് ഏതാണ്?

ഈ സാധ്യത അനുസരിച്ച്, പ്രപഞ്ചം അനിവാര്യമായും ജീവൻ അനുവദിക്കുന്നതായിരിക്കണം.

ഈ സ്ഥിരാങ്കങ്ങളുടെയും അളവുകളുടെയും കൃത്യമായ മൂല്യങ്ങൾ‌ മറ്റൊന്ന് ആകുവാൻ കഴിയില്ല. എന്നാൽ ഇത് വിശ്വസനീയമാണോ?

ജീവൻ അനുവദിക്കാത്ത പ്രപഞ്ചം അസാധ്യമാണോ? ഒരിക്കലും അല്ല. സാധ്യമാണെന്ന് മാത്രമല്ല ജീവൻ അനുവദിക്കുന്ന പ്രപഞ്ചത്തേക്കാൾ സാധ്യത വളരെ കൂടുതലാണ്.

സ്ഥിരാങ്കങ്ങളും അളവുകളും പ്രകൃതി നിയമങ്ങളാൽ നിർണ്ണയിക്കപ്പെടുന്നവയല്ല.

സൂക്ഷ്മ ക്രമീകരണം അനിവാര്യമെന്ന് സൂചിപ്പിക്കുന്ന കാരണമോ തെളിവോ ഇല്ല.

ആകസ്മികതയെകുറിച്ച് എന്ത് പറയാം?

നാം വളരെ, വളരെ, വളരെ, വളരെ ഭാഗ്യമുള്ളവരാണോ? അല്ല; സൂക്ഷ്മ ക്രമീകരണം ആകസ്മികമായി ഒരിക്കലും നടക്കാത്തവണ്ണം അതിനുള്ള സാധ്യതകൾ പരിഹാസ്യമായവിധം വിദൂരമാണ്. അതിനാൽ ഈ സാധ്യത സജീവമായി നിലനിർത്തുന്നതിനുള്ള ശ്രമത്തിൽ, ചിലർ പ്രായോഗിക ശാസ്ത്രത്തിന് അതീതമായി കൂടുതൽ ഊഹാടിസ്ഥാനത്തിലുള്ള സമാന്തര പ്രപഞ്ചങ്ങൾ എന്നറിയപ്പെടുന്ന സമീപനം തിരഞ്ഞെടുക്കുന്നു .

ഒരു പ്രപഞ്ച ഉത്‌പാദകയന്ത്രത്തെ അവർ സങ്കൽപ്പിക്കുന്നു, അത് അനേകം പ്രപഞ്ചങ്ങളെ ഉണ്ടാക്കുന്നു, ഒടുവിൽ ജീവൻ അനുവദിക്കുന്ന പ്രപഞ്ചങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നു.

എന്നാൽ, ഈ സമാന്തര പ്രപഞ്ചങ്ങളുടെ നിലനിൽപ്പിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

ഇത് കണ്ടെത്താനോ നിരീക്ഷിക്കാനോ അളക്കാനോ തെളിയിക്കാനോ കഴിയില്ല, മാത്രമല്ല ഈ പ്രപഞ്ച ഉത്‌പാദകയന്ത്രത്തിനു തന്നെ വളരെയധികം സൂക്ഷ്മ ക്രമീകരണം ആവശ്യമുണ്ട്.

കൂടാതെ, ക്രമമുള്ള ചെറിയ തുരുത്തുകൾ ആണ് വലിയതിനേക്കാൾ ഉണ്ടാകാൻ വളരെ കൂടുതൽ സാധ്യത, അതിനാൽ ഏറ്റവും സാധ്യമായ നിരീക്ഷിക്കാവുന്ന പ്രപഞ്ചം ഒരു ചെറിയ ഒന്നായിരിക്കും, ലളിതമായ ഒരൊറ്റ നിരീക്ഷകൻ വസിക്കുന്നതുമായിരിക്കും .

എന്നാൽ നമ്മൾ യഥാർത്ഥത്തിൽ നിരീക്ഷിക്കുന്നത് നമ്മുക്ക് ഒട്ടും പ്രതീക്ഷിക്കാൻ കഴിയാത്ത ഒന്നാണ്: വിശാലവും അതിശയകരവും സങ്കീർണ്ണവും ഉയർന്ന ക്രമവുമുള്ള, കോടിക്കണക്കിന് മറ്റ് നിരീക്ഷകർ വസിക്കുന്ന പ്രപഞ്ചം. അതിനാൽ, സമാന്തര പ്രപഞ്ചങ്ങൾ എന്നത് തന്നെ വിവാദപരമാണെങ്കിലും അത് നിലവിലുണ്ടെങ്കിൽപ്പോലും സൂക്ഷ്മ ക്രമീകരണം വിശദീകരിക്കാൻ അതിനു കഴിയില്ല.

ഭൗതീക അനിവാര്യതയോ ആകസ്മികതയോ വിശ്വസനീയമല്ല എന്നത് കണക്കിലെടുക്കുമ്പോൾ, പ്രപഞ്ചം എങ്ങനെയാണ് ജീവന് അനുയോജ്യമായത് എന്നതിന്റെ ഏറ്റവും മികച്ച വിശദീകരണം അത് ആ രീതിയിൽ രൂപകൽപ്പന ചെയ്തതാകാം എന്നതാണ്.

വസ്തുതകളെ സാമാന്യബുദ്ധിയിൽ നാം പരിശോധിച്ചാൽ ഭൗതികശാസ്ത്രത്തിൽ പുറമെ നിന്ന് ഒരു ബുദ്ധി ഇടപെട്ടിട്ടുണ്ടെന്നും പ്രകൃതിയിൽ വിശകലനയോഗ്യമായ അന്ധ ശക്തികളില്ലെന്നും നമുക്ക് മനസിലാക്കാം.

വസ്തുതകളിൽ നിന്ന് നാം തിട്ടപ്പെടുത്തുന്ന സംഖ്യകൾ ഈ നിഗമനത്തെ ചോദ്യം ചെയ്യാനാകാത്തവിധം അതിശയകരമാണ്.

ഇതിനെല്ലാം പിന്നിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്നതിന് ശക്തമായ തെളിവുകളുണ്ട്… പ്രപഞ്ചത്തെ നിർമ്മിക്കാൻ ആരോ പ്രകൃതിയുടെ സംഖ്യകൾ സൂക്ഷ്മക്രമീകരണം നടത്തിയതായി തോന്നുന്നു.

രൂപകൽപ്പന അതിശയകരമാംവണ്ണം പ്രകടമാണ്.

ആകാശം ദൈവത്തിന്റെ മഹത്ത്വത്തെ വർണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകൽ പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക് അറിവുകൊടുക്കുന്നു.